ബിഫാം പരീക്ഷ 20 മുതല്‍

Wednesday 13 June 2018 1:48 am IST

അമ്പലപ്പുഴ: നിപ വൈറസ് പേടിയില്‍ മാറ്റിവച്ച ബിഫാം അവസാനവര്‍ഷ പരീക്ഷാ തീയതി ആരോഗ്യ സര്‍വ്വകലാശാല പ്രഖ്യാപിച്ചു. ഈ മാസം 20ന്  പരീക്ഷ ആരംഭിക്കുമെന്നാണ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരിക്കുന്നത്. ബിഫാം അവസാന വര്‍ഷ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിനാല്‍ എംഫാമിന് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയാതെ വന്നത് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

  എന്നാല്‍ എംഫാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ഈ മാസം 18 ന് മാറ്റമില്ല. ഈ മാസം 6ന് ആരംഭിക്കാനിരുന്ന ബിഫാം അവസാനവര്‍ഷ പരീക്ഷ നിപ പനി പടര്‍ന്നതോടെയാണ് മാറ്റിവെച്ചത്. ഇത് എംഫാമിന് അപേക്ഷ നല്‍കാന്‍ തയ്യാറെടുത്തിരുന്ന അവസാന വര്‍ഷ ബിഫാം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.

  ബിഫാമിന്റെ മാര്‍ക്ക് ലിസ്റ്റ് സഹിതമാണ് എംഫാമിന് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ബിഫാമിന്റെ പരീക്ഷ വൈകിയതു മൂലം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് എംഫാമിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നു. ഇപ്പോള്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചെങ്കിലും എംഫാമിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മാറ്റം വരാത്തത് വിദ്യാര്‍ത്ഥികളെ വലച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണാനും സര്‍വ്വകലാശാല തയ്യാറാകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.