ഹോളിചരണ്‍ നര്‍സാരി ബ്ലാസ്റ്റേഴ്‌സില്‍

Wednesday 13 June 2018 1:57 am IST

കൊച്ചി: ഇന്ത്യന്‍ താരം ഹോളിചരണ്‍ നര്‍സാരി അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും. കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു നര്‍സാരി. ഇക്കഴിഞ്ഞ ഇന്ത്യന്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് അസം സ്വദേശിയായ നര്‍സാരി.

അറ്റാക്കിങ് മിഡ് ഫീല്‍ഡറായ നര്‍സാരി ഇന്ത്യന്‍ അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2015 മുതല്‍ സീനിയര്‍ ടീമില്‍ അംഗമായ താരം 15 മത്സരങ്ങൡ രാജ്യത്തിന്റെ ജേഴ്‌സി അണിഞ്ഞു.  എഫ്‌സി ഗോവ, ഡംപോ, പെയ്—ലിയന്‍ ആരോസ്, ഡിഎസ്‌കെ ശിവാജിയന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ടീമംഗങ്ങളായ സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക തുടങ്ങിയവര്‍ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി എത്തുന്നതോടെ, വരുന്ന ഐഎസ്എല്‍ സീസണ്‍ മികച്ചതാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.