ജൂലൈ 4 മുതല്‍ ബിഎംഎസ് ആട്ടോ-ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Wednesday 13 June 2018 2:12 am IST

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ഇന്ധന വിലയ്ക്ക് അനുസൃതമായി നിരക്ക് വര്‍ധവ് ആവശ്യപ്പെട്ട് ജൂലായ് 4 മുതല്‍ ബിഎംഎസ് നേതൃത്വത്തില്‍ ഓട്ടോറിക്ഷാ-ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. കേരള ടാക്‌സി & ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍, കേരള പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന്‍ എന്നിവയുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ എല്ലാ മോട്ടോര്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 11 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ഗോവിന്ദ് ആര്‍.തമ്പി, സി.ജ്യോതിഷ്‌കുമാര്‍, എ.എസ്.രഘുനാഥ്, എം.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.