വാജ്‌പേയിയുടെ ആരോഗ്യ നില തൃപ്തികരം

Wednesday 13 June 2018 2:13 am IST

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി പൂര്‍വ്വരൂപത്തില്‍ എത്തുന്നതുവരെ എയിംസില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. 

മൂത്രസംബന്ധമായ അണുബാധയാണ് വാജ്‌പേയിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. രണ്ടാമത്തെ വൃക്കയേയും  ശ്വാസകോശത്തെയും അണുബാധ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2005ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് 2009ല്‍ വന്ന പക്ഷാഘാതത്തെ തുടര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. ദീര്‍ഘകാലമായി പ്രമേഹ രോഗബാധിതനായിരുന്ന അദ്ദേഹത്തെ ഓര്‍മക്കുറവും അലട്ടുന്നുണ്ട്. 

ആറുമാസം കൂടുമ്പോള്‍ എയിംസിലെ പരിശോധനകള്‍ക്ക് മാത്രമാണ് അദ്ദേഹത്തെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയില്‍ നിന്ന് പുറത്തേക്ക് ഇറക്കാറുള്ളത്. വാജ്‌പേയിയെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലരിയ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.