അച്ഛന്റെ ശവസംസ്‌കാരം മകന്‍ നടത്തിയത് ബിഎംഡബ്ലുവില്‍

Wednesday 13 June 2018 9:23 am IST
അസുബുകെയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു മകന്‍ സ്വന്തമായി ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങുക എന്നത്. എന്നാല്‍ ഇത് കാണാന്‍ നില്‍ക്കാതെ അസുബുകെയുടെ അച്ഛന്‍ മരിച്ചു.

ഇഹിയാല: അച്ഛന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ബിഎംഡബ്ലു കാറില്‍ മകന്‍ ശവസംസ്‌കാരം നടത്തി. നൈജീരിയക്കാരന്‍ അസുബുകെയാണ് ശവപ്പെട്ടിക്ക് പകരം ബിഎംഡബ്ലു കാറിലിരുത്തി അച്ഛന്റെ ശവസംസ്‌കാരം നടത്തിയത്.

അസുബുകെയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു മകന്‍ സ്വന്തമായി ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങുക എന്നത്. എന്നാല്‍ ഇത് കാണാന്‍ നില്‍ക്കാതെ അസുബുകെയുടെ അച്ഛന്‍ മരിച്ചു. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് തോന്നിയ അസുബുകെ അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമില്‍ നിന്നും ഒരു പുത്തന്‍ കാര്‍ വാങ്ങി അച്ഛന്റെ സംസ്‌കാരം അതില്‍ നടത്തി.

66,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) വിലയുള്ള ബിഎംഡബ്ല്യു കാറിലാണ് പിതാവിനെ അടക്കം ചെയ്തത്. സെമിത്തേരിയില്‍ വലിയ കുഴിയുണ്ടാക്കി അതിലേക്ക് പുതിയ കാര്‍ ഇറക്കി നടത്തിയ ശവസംസ്‌കാരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.