കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട. നെടുന്പാശേരി വിമാനത്താവളത്തില്‍നിന്നും പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഇന്ന് പുലര്‍ച്ചെ ദല്‍ഹിയില്‍നിന്നും ദുബായിലേക്കു പോകാനായി കൊച്ചിയിലെത്തിയ അഫ്ഗാന് സ്വദേശിയില്‍നിന്നുമാണ് കറന്സിശേഖരം പിടിച്ചത്.
സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമാണ് പിടിച്ചെടുത്തവ. ഇയാള്‍ക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: