ഹം ഫിറ്റ് ഹെ വിരാട് : വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി

Wednesday 13 June 2018 11:24 am IST
ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.

ന്യൂദല്‍ഹി : ഹം ഫിറ്റ് ഹെ ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രധാനമന്ത്രി യോഗ ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ് താന്‍ അനുവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് മിനുട്ട് നീളുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി യോഗ ചെയ്യുന്നതിന്റെയും ധ്യാനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്.

കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയേയും ടേബിള്‍ ടെന്നീസ് താരം മണിക ബത്രയേയും പ്രധാനമന്ത്രി വെല്ലുവിളിച്ചിട്ടുണ്ട്.

ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു ശേഷം കോഹ്ലി, ഋത്വിക് റോഷന്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ എന്നിവരെ ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തു.

തുടര്‍ന്നാണ് സ്വന്തം വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഫിറ്റ്നസ് ചലഞ്ചിന് കോഹ്ലി മോദിയെ വെല്ലുവിളിച്ചത്. അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. വെല്ലുവിളി സ്വീകരിച്ചതായും, വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.