75 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ ലാപ്പ്‌ടോപ്പ് ഉറപ്പ്

Wednesday 13 June 2018 12:26 pm IST
22,035 വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ വീതം നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും

ഭോപാല്‍: പ്ലസ് ടു പരീക്ഷയില്‍ എഴുപത്തഞ്ച് ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ പണം നല്‍കും.

22,035 വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ വീതം നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. ഈ വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി നടന്ന മധ്യപ്രദേശ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍(എംപിബിഎസ്ഇ)ന്റെ പ്ലസ് ടു പരീക്ഷയില്‍ 88,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് 75 ശതമാനത്തിലധികം മാര്‍ക്ക് നേടി വിജയിച്ചത്.

ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ പണം ലഭിക്കുമെന്ന് ചൗഹാന്‍ വ്യക്തമാക്കി. അവരവരുടെ ഇഷ്ടാനുസരണമുള്ള ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ പണം ഉപയോഗപ്പെടുത്തണമെന്നും അറിവിന്റെ പുത്തന്‍ ലോകം ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ പടുത്തുയര്‍ത്തണമെന്നും മധ്യപ്രദേശിലെ ലാല്‍ പരേഡ് മൈതാനിയില്‍ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.