തണ്ണീര്‍ത്തട നിയമഭേദഗതി: സിപിഐ എതിര്‍ത്തു, നഗരങ്ങള്‍ക്ക് ഇളവില്ല

Wednesday 13 June 2018 12:56 pm IST

തിരുവനന്തപുരം: നെല്‍‌വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇടവില്ല. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍  നഗരപ്രദേശങ്ങള്‍ ഇളവ് നല്‍കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് സിപിഐ വ്യക്തമാക്കി. ഉന്നതതല യോഗത്തിലും സിപിഐ മന്ത്രിമാര്‍ നീക്കത്തെ എതിര്‍ത്തിരുന്നു.

നിയമഭേദഗതി ബില്‍ നിയമസഭയുടെ പരിഗണയിലിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍‌വയല്‍, തണ്ണീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം നിയമത്തില്‍ ഭേദഗതി വരുത്തി. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍‌വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാമെന്നായിരുന്നു ഭേദഗതി. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.