ആവാസ് യോജന: 18 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും ഇനി പ്രയോജനം

Thursday 14 June 2018 2:32 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നു. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകളുടെ കാര്‍പ്പറ്റ് ഏരിയ 2100 ചതുരശ്ര അടിയാക്കി ഉയര്‍ത്തി. ഇതോടെ പാവപ്പെട്ടവര്‍ക്കു പുറമേ ഇടത്തരം വരുമാനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

 ഇനി 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും മൂന്നോ നാലോ ബെഡ് റൂമുകള്‍ ഉള്ള 2100 ചതുരശ്ര അടിയുള്ള വീട് വാങ്ങാനോ വയ്ക്കാനോ 2.3 ലക്ഷം രൂപയുടെ സബ്‌സിഡി ലഭിക്കും. ഭവന നിര്‍മ്മാണ നഗര വികസന മന്ത്രാലയത്തിന്റെ തീരുമാനമാണിത്. കാര്‍പ്പറ്റ് ടരിയ 33 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് രണ്ടു തരം പലിശ സബ്സിഡിയാണ് ലഭിക്കുക, ആറു ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍, 12 മുതല്‍18 ലക്ഷം വരെയുള്ളവരാണ് അടുത്ത തലത്തില്‍. ആദ്യ തലത്തിലുള്ളവര്‍ക്ക് 9 ലക്ഷം വരെയുള്ള വായ്പ്പക്ക്  നാലു ശതമാനം പലിശ സബ്‌സിഡി ലഭിക്കും. അടുത്ത തത്തിലുള്ളവര്‍ക്ക് മൂന്നു ശതമാനവും. 

നിലവില്‍ 120 ചതുരശ്ര മീറ്റര്‍( ആദ്യ തലം), 150 ചതുരശ്ര മീറ്റര്‍( രണ്ടാം തലം) വരെ കാര്‍പ്പറ്റ് ഏരിയയുള്ള വീടുകള്‍ക്കാണ് പലിശ സബ്‌സിഡി നല്‍കിയിരുന്നത്. ഇത് 160 ചതുരശ്ര മീറ്ററായും ( 1722 ചതുരശ്രയടി) 200 ചതുരശ്ര മീറ്ററായും( 2153 ചതുരശ്രയടി) ആണ് വര്‍ദ്ധിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.