യുവാവിനെ കൊന്ന് കഷണങ്ങളാക്കി മലയാളി അടക്കം മൂന്നു പേര്‍ പിടിയില്‍

Thursday 14 June 2018 2:33 am IST

ആഗ്ര: ബന്ധു കൂടിയായ വിദ്യാര്‍ഥിയെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി പുഴയിലൊഴുക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. ഇവരില്‍ ഒരാള്‍ മലയാളിയാണ്. ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ ജയിച്ച വിശാല്‍ ത്യാഗി(20)  സുഹൃത്തുക്കളായ പൗരുഷ്, മനോജ് പിള്ള( കുട്ടു) എന്നിവരാണ് അറസ്റ്റിലായത്. വിശാലിന്റെ ബന്ധു ദീപാംശു(23) ആണ് കൊല്ലപ്പെട്ടത്.

ഇവര്‍ ഒന്നിച്ച് ഗ്രേറ്റര്‍ നോയിഡയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കി. വഴക്കു മൂത്തതോടെ ദീപാംശുവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മനോജ് പിള്ളയെ വൃന്ദാവനില്‍ നിന്നാണ് പിടിയിലായത്. കൊലയ്ക്കു  ശേഷം മൃതദേഹം കത്തികൊണ്ട് കഷണങ്ങളാക്കി സ്യൂട്ട് കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ പോയി. പെട്ടിയില്‍ നിന്നര് ചോരത്തുള്ളി വരുന്നതു കണ്ട് ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കത്തിയും ചോര പുരണ്ട തോര്‍ത്തും കഞ്ചാവ് നിറച്ച സിഗരറ്റും കണ്ടെടുത്തിട്ടുണ്ട്. 

തര്‍ക്കം മൂത്തപ്പോള്‍ കൊന്നതാണെന്ന് വിശാല്‍ സമ്മതിച്ചു. വിശാല്‍ ഒരു ഡോക്ടറുടെ മകനാണ്. ഞാന്‍ കാലില്‍ പിടിച്ചു. പൗരുഷ് കൈകളും. കുട്ടു( മനോജ്) ആണ് ഞെരിച്ചു കൊന്നത്.വിശാല്‍ പോലീസിനോട് പറഞ്ഞു.  അപ്പോഴാണ് കുറ്റത്തിന്റെ ഗൗരവം ഒാര്‍ത്തത്. തുടര്‍ന്ന് കത്തിയെടുത്ത് മൃതദേഹം രണ്ടു കഷണമാക്കി.സ്യൂട്ട് കേസില്‍ തിരുകി. ദുര്‍ഗന്ധം വരാതിരിക്കാന്‍ പെട്ടിയില്‍ സെന്റുമൊഴിച്ചു. തുടര്‍ന്ന് യമുനയില്‍ ഒഴുക്കാന്‍ പോയപ്പോഴാണ് പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.