ഇസ്ളാമാബാദ്: മുന്‍ പ്രസിഡന്റും കരസേനാ മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫ് ഇന്നുച്ചയ്ക്കകം രാജ്യത്ത് മടങ്ങിയെത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു.ഇന്നുച്ചയ്ക്കകം മടങ്ങിവന്ന് കോടതിയില്‍ ഹാജരാകണം.
വന്നില്ലെങ്കില്‍ നിയമം അതിന്‍െ വഴിക്ക് നീങ്ങുമെന്നും കോടതി വ്യക്തമാക്കി. 2013ല്‍ പെഷവാര്‍ ഹൈക്കോടതി തന്നെ അയോഗ്യനാക്കിയത് ചോദ്യം ചെയ്ത് മുഷാറഫ് നല്കിയ അപ്പീലില്‍ വാദം കേള്‍ക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്. മടങ്ങിവന്നാല്‍ മുഷാറഫിന് സുരക്ഷ നല്‍കാം. ചീഫ് ജസ്റ്റിസ് മിയാന്‍ സഖിബ് നിസാര്‍ പറഞ്ഞു. മുഷാറഫ് കമാന്ഡോയാണെങ്കില് മടങ്ങിവന്ന് അത് തെളിയിക്കണം. അല്ലാതെ രാഷ്ട്രീയക്കാരെപ്പോലെ ഒളിച്ചുകളിക്കുകയല്ല വേണ്ടത്. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: