വെള്ളപ്പൊക്കത്തിലും ട്രെയിന്‍ ഓടും; വാട്ടര്‍പ്രൂഫ് എഞ്ചിനെത്തി

Thursday 14 June 2018 2:37 am IST

മുംബൈ: വെള്ളപ്പൊക്കമുണ്ടായാലും മുംബൈയില്‍ ഇനി ട്രെയിനുകള്‍ സമയം തെറ്റാതെ സര്‍വീസ് നടത്തും. നേരത്തെ ഇവിടെ സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളുടെ ലോക്കോമോട്ടീവ് എഞ്ചിനുകളുടെ നാല് ഇഞ്ച് പൊക്കത്തില്‍ മാത്രമായിരുന്നു വാട്ടര്‍പ്രൂഫ് ഉണ്ടായിരുന്നത്. ഇതുമൂലം ചെറിയ വെള്ളപ്പൊക്കമുണ്ടായാലും ഗതാഗതതടസം അനുഭവപ്പെട്ടിരുന്നു. നാലിഞ്ച് എന്നത് 12 ഇഞ്ച് വാട്ടര്‍പ്രൂഫ് ആയി റെയില്‍വെ വികസിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതു മുന്നില്‍ കണ്ടാണ് ഇത്തവണം ലോക്കോമോട്ടീവ് എഞ്ചിനുകള്‍ 12 ഇഞ്ച് വാട്ടര്‍പ്രൂഫ് ആക്കാന്‍ തീരുമാനിച്ചതെന്നും ഇത് പ്രാവര്‍ത്തികമാക്കിയെന്നും സെന്‍ട്രല്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ ഉദാസി അറിയിച്ചു. 

ലോക്കോമോട്ടീവ് എഞ്ചിന്റെ മോട്ടറുകള്‍ പൂര്‍ണമായും സീല്‍ ചെയ്തവയായതിനാല്‍ എഞ്ചിന്‍ തകരാറിലാകുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മാത്രമല്ല മോട്ടോര്‍ താപനില കൂടുകയോ കുറയുകയോ ചെയ്യുന്നത് അറിയാന്‍ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.