ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ. ജയകുമാറിന്

Thursday 14 June 2018 2:37 am IST

തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയുടെ പേരില്‍ ജന്മനാട് നല്‍കുന്ന ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ  കെ. ജയകുമാര്‍ അര്‍ഹനായി. ബഷീറിന്റെ 24-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് തലയോലപ്പറമ്പില്‍, ബഷീര്‍ സ്മാരകസമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ഡോ. എം.എം. ബഷീര്‍ ചെയര്‍മാനും, കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. പോള്‍ മണലില്‍, എം. സരിതാ വര്‍മ്മ, പ്രമോദ് പയ്യന്നൂര്‍, ഡോ. യു. ഷംല, ഡോ. അംബിക എ. നായര്‍, പ്രൊഫ. കെ.എസ്. ഇന്ദു എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ജയകുമാറിനെ തിരഞ്ഞെടുത്തത് എന്ന് ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.