ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Thursday 14 June 2018 2:38 am IST

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. 

നഗരസഭകളില്‍ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനംചിറയിന്‍കീഴിനും (പത്ത് ലക്ഷം), രണ്ടാം സ്ഥാനം നീലേശ്വരത്തിനും (അഞ്ചു ലക്ഷം), മൂന്നാം സ്ഥാനം ചിറ്റുമലയ്ക്കുമാണ് (മൂന്നു ലക്ഷം). ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം ഇടുക്കിയിലെ കുടയത്തൂരിനും (പത്തു ലക്ഷം) രണ്ടാം സ്ഥാനം കിളിമാനൂരിനും (ഏഴ് ലക്ഷം) മൂന്നാം സ്ഥാനം ഇടുക്കിയിലെ മുട്ടം പഞ്ചായത്തിനുമാണ് (ആറു ലക്ഷം). ജില്ലാതലത്തില്‍ വിജയികളായ ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.