തിരുവനന്തപുരം: സെക്രട്ടറി കെ. ജയകുമാറിനെ ഐ.എം.ജി ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന് ഗതാഗത (ഏവിയേഷന്‍) വകുപ്പിന്റെ അധിക ചുമതല നല്‍കും.
തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷന് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിംഗ് (സി.പി.എം.യു) ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: