നിയമസഭാ വജ്ര ജൂബിലി: 'ജനാധിപത്യത്തിന്റെ ഉത്സവം' രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Thursday 14 June 2018 2:45 am IST
"നിയമസഭാ വജ്ര ജൂബിലി സമാപനവുമായി ബന്ധപ്പെട്ടു നടത്തുന്ന ജനാധിപത്യത്തിന്റെ ഉത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചപ്പോള്‍."

ന്യൂദല്‍ഹി : കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവം എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റേയും പാര്‍ലമെന്ററികാര്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ജൂലായ് രണ്ടാം വാരം സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

 ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങള്‍, വ്യതിയാനങ്ങള്‍, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍  ചര്‍ച്ചകളും സംവാദങ്ങളുമാണു ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ ലക്ഷ്യമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

കേരളത്തിന്റെ വികസനം സംബന്ധിച്ചു ദേശീയ സംവാദ പരിപാടിയുംസംഘടിപ്പിക്കും.. നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയാകും ഈ പരിപാടികള്‍ സംഘടിപ്പിക്കുക. നവംബറില്‍ വജ്രജൂബിലി ആഘോഷം സമാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.