കൊച്ചി: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ തൃക്കാക്കര ആയുര്‍വ്വേദിക് ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീ രോഗങ്ങളുടെ ചികിത്സക്കും ആരോഗ്യ സംരക്ഷണത്തിനുമായി പ്രത്യേക ഒപി പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് സൂപ്രണ്ടും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ ഉദ്ഘാടനം ചെയ്തു.
എഎച്ച് ആന്‍ഡ് ആര്‍സി, കോട്ടക്കല്സൂപ്രണ്ടും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ.കെ. മുരളീധരന്, ട്രസ്റ്റി അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്, കൊച്ചി സിഎംഒയും സൂപ്രണ്ടുമായ ഡോ. കെ. ബാലചന്ദ്രന്, കൊച്ചി ചീഫ് മാനേജര്‍ (അഡ്മിന്) സുധീര്‍ എസ്. വാരിയര്‍, സി.എം. ഒ ഡോ. റ്റി. എം. യു. വാരിയര്‍, ആലുവ ബ്രാഞ്ച് മാനേജരും സീനിയര്‍ ഫിസീഷ്യനുമായ ഡോ. പി.ജി. ഉണ്ണികൃഷ്ണന്, എറണാകുളം ബ്രാഞ്ച് മാനേജരും സീനിയര്‍ ഫിസീഷ്യനുമായ ഡോ. ജയഗോപാല്‍, സീനിയര്‍ ഫിസീഷ്യന് ഡോ. സുഭദ്ര ആര് വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയ്ക്കലില്‍ ലഭിക്കുന്ന അതേ പൂര്‍ണതയോടെ തന്നെ തൃക്കാക്കര കേന്ദ്രത്തിലും ലഭിക്കും. ഒരേ സമയം എണ്‍പത് പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ സോറിയാസിസ്, മൈഗ്രെയ്ന് എന്നിവയ്ക്ക് പ്രത്യേക ഒ പി പ്രവര്‍ത്തിക്കും.
ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര ഭാരത് മത കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി ജൂണ്‍ 19 നു രാവിലെ 10 മണിക്ക് ഏകദിന കഥകളി പരിചയവും പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. ‘ക്ലാസിക്കല്‍ ഭാവനയുടെ ദൃശ്യചാരുതകള്‍’ എന്ന വിഷയത്തില്‍ ഡോ. കെ. ജി പൗലോസ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നളചരിതം മൂന്നാം ദിവസം കഥയുടെ ചൊല്ലിയാട്ടവും കഥകളി അവതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: