ആര്‍ട് ഓഫ് ലിവിങ്ങിന്റെ സൗജന്യ യോഗ പരിശീലനം

Thursday 14 June 2018 2:50 am IST

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൗജന്യ യോഗപരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 17മുതല്‍ 21വരെ നടക്കും. ശ്രീശ്രീ രവിശങ്കര്‍ സ്‌കൈപ്പിലൂടെ യോഗാ സെഷനുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ ആയിരത്തിലധികം ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,  വിദ്യാലയങ്ങള്‍,  കോളേജുകള്‍,  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍,  ബാങ്കുകള്‍, ഓഫീസുകള്‍,  സന്നദ്ധസംഘടനകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ യോഗ പരിശീലനത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് അവസരം നല്‍കും.  

ആര്‍ട്ട് ഓഫ് ലിവിങിന്റെ തനത് പരിപാടിയായ 'സണ്‍ നെവര്‍ സെറ്റ്‌സ് ഓണ്‍ യോഗാ' ജൂണ്‍ 16ന് രാവിലെ 6മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ 24 മണിക്കൂറും യോഗ ചെയ്യുന്ന പരിപാടിയില്‍ കേരളത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ്  കേന്ദ്രങ്ങള്‍ പങ്കെടുക്കും. സൗജന്യ യോഗാ ദിന ക്ലാസ്സുകളില്‍ പങ്കെടുക്കാനായി ആര്‍ട്ട് ഓഫ് ലിവിങ് ജില്ലാ കേന്ദ്രങ്ങളിലോ 9539063478 ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.