പാലക്കാട് കോച്ച് ഫാക്ടറി; തീരുമാനം പിന്നീടെന്ന് റെയില്‍മന്ത്രി

Thursday 14 June 2018 2:52 am IST

ന്യൂദല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച തീരുമാനം പിന്നീട് സ്വീകരിക്കുമെന്ന് കേന്ദ്രറെയില്‍മന്ത്രി പീയൂഷ് ഗോയല്‍. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വികസന പദ്ധതിയില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി പാലക്കാട് എംപി രാജേഷിനയച്ച മറുപടി കത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഭാവിയിലേക്കാവശ്യമായ പുതിയ കോച്ചുകളുടെ നിര്‍മ്മാണം നിലവിലുള്ള കോച്ച് ഫാക്ടറികളിലൂടെ സാധ്യമാണ്. നിലവിലുള്ള കോച്ച് ഫാക്ടറികളുടെ ഉല്‍പ്പാദന ക്ഷമത അനുസരിച്ച് എത്ര കോച്ചുകള്‍ വേണ്ടിവന്നാലും അതു നല്‍കാന്‍ സാധിക്കുന്ന സ്ഥിതിയുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി 2012-13 റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. നിലവിലെ സാഹചര്യത്തില്‍ പുതിയ കോച്ച് ഫാക്ടറികളുടെ സാധ്യത പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.