റെയില്‍വേയുടെ ലഘുലേഖയ്ക്ക് മുഖചിത്രമായി പ്യൂണിന്റെ പെയ്ന്റിങ്

Thursday 14 June 2018 2:54 am IST

ന്യൂദല്‍ഹി :  ഭുവനേശ്വറിലെ റെയില്‍വേ ആസ്ഥാനത്ത്  പ്യൂണാണ് ശ്യാം സുന്ദറെന്ന മുപ്പത്തഞ്ചുകാരന്‍. തൊഴിലിന് വേണ്ടത്ര പകിട്ടില്ലെങ്കിലും ശ്യാം സുന്ദറെന്ന ചിത്രകാരന്‍ പ്രശസ്തനായിക്കഴിഞ്ഞു.  കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതികള്‍ പ്രതിപാദിക്കുന്ന ലഘുലേഖയ്ക്ക്  ശ്യാമിന്റെ പെയിന്റിങ്ങാണ് മുഖചിത്രമായത്. ഗാന്ധിജിയുടെ 150 ാം പിറന്നാളിനോടനുബന്ധിച്ച് സ്മരണികയാണ് ലഘുലേഖ.

കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ദല്‍ഹിയില്‍  നടത്തിയ പത്രസമ്മേളനത്തിലെ മുഖ്യ ആകര്‍ഷണവും  ശ്യാമിന്റെ പെയ്ന്റിങ്ങായിരുന്നു.  ചടങ്ങില്‍ ശ്യാമിനെ മന്ത്രി ആദരിച്ചു. ട്രെയിനില്‍ നിന്നിറങ്ങുന്ന ഗാന്ധിജിയും അദ്ദേഹത്തെ വരവേല്‍ക്കുന്ന ജനക്കൂട്ടവുമാണ് പെയ്ന്റിങ്ങിലുള്ളത്.

ഉത്ക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ട് ആന്റ് ക്രാഫ്റ്റില്‍ ബിരുദം നേടിയ ശ്യാമിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് റെയില്‍ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഇന്റര്‍ റെയില്‍വേ പെയ്ന്റിങ്ങ് മത്സരമാണ് അതിന് നിമിത്തമായത്. മത്സരത്തില്‍  ഒന്നാമതെത്തിയത് ശ്യാമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.