വാജ്‌പേയിയുടെ നിലയില്‍ നല്ല പുരോഗതി

Thursday 14 June 2018 2:59 am IST

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വൃക്കയുടെ  പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാധാരണ നിലയിലേക്ക് മാറുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു. മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

വാജ്‌പേയി മരുന്നുകളോട് നല്ലപോലെ പ്രതികരിക്കുന്നുണ്ടെന്നും എത്രയും വേഗം തന്നെ രോഗവിമുക്തി നേടുമെന്നാണ് പ്രതീക്ഷയെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. അണുബാധ നിയന്ത്രിക്കാനായിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ ഗതിയിലേക്കെത്തിയെന്നും ഗുലേരിയ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.