പ്രധാനം ഭക്ഷണക്രമം

Thursday 14 June 2018 3:05 am IST

1. ആഴ്ചയില്‍ രണ്ട് നേരത്തെ ഭക്ഷണം ചമ്പാ പച്ചരിക്കഞ്ഞിയും (നാട്ടുണക്കലരി) ചെറുപയറ് വേവിച്ചതും നാളികേരവും ചേര്‍ത്ത് കഴിക്കണം. 

2. ആഴ്ചയില്‍ രണ്ട് ദിവസത്തെ ഭക്ഷണത്തില്‍ ഒരു വിഭവമെങ്കിലും ഇലക്കറിയാക്കണം. 

3. ആഴ്ചയില്‍ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഒരു വിഭവം ചീനച്ചട്ടിയില്‍ ഉണ്ടാക്കിയാല്‍ വിളര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

രണ്ടാഴ്ചയില്‍ ഒരു നേരത്തെ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുകയോ, പഴങ്ങള്‍ മാത്രം കഴിക്കുകയോ ചെയ്യേïതാണ്. 

5. മേല്‍പ്പറഞ്ഞ ദിവസത്തിലെ രണ്ടാമത്തെ ഭക്ഷണം പതിവില്‍ നിന്ന് ഭിന്നമായ വിഭവമായിരിക്കണം. 

6. ആധുനിക ഔഷധങ്ങളില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും രാസവസ്തുക്കളാണെന്നോര്‍ക്കണം. അവ ഒരു ഗുണഫലം നല്‍കുമ്പോള്‍ കൂടെ ഒരു ദോഷഫലവും നല്‍കുന്നുണ്ടാകും. ഔഷധം ഭക്ഷണത്തിന് പകരമാണെന്ന് ഒരിക്കലും ധരിക്കരുത്. ഒഴിച്ചുകൂടാന്‍ വയ്യാത്ത അവസ്ഥയില്‍ മാത്രമേ രാസ ഔഷധങ്ങള്‍ ഉപയോഗിക്കാവൂ. 

7 ഭക്ഷത്തിന് പ്രത്യേക രാസവസ്തുക്കളിലൂടെ അത്യാകര്‍ഷണം വരുത്തുമ്പോള്‍ ഈ രാസവസ്തുക്കള്‍ ശരീരത്തെ ബാധിക്കുമെന്നോര്‍ക്കണം- കഴിവതും അവ ഒഴിവാക്കുക. 

മാനസികാവസ്ഥ

1. ശരീരത്തിന്റെ അവസ്ഥയെ സമഗ്രമായി സ്വാധീനിക്കുന്നതിന് ഭക്ഷണത്തിന് തുല്യമായ പ്രാധാന്യം മനസ്സിനുമുണ്ടെന്ന് പ്രത്യേകം ഓര്‍മ്മിക്കണം. ശരീര-മനസ്സുകളുടെ ആരോഗ്യമാണ് വ്യക്തിയുടെ സമഗ്രമായ ആരോഗ്യം. 

2. മനസ്സ്- വികാരം- വിചാരം- പ്രവര്‍ത്തി ഇവ സാത്വികമാക്കുവാനും നന്മനിറഞ്ഞതാക്കുവാനും സാധിക്കണം. ഇവയിലുണ്ടാകുന്ന ദുര്‍വിചാര-വികാരങ്ങള്‍ മനുഷ്യമസ്തിഷ്‌കത്തെ ഭയാനകമാം വിധം സ്വാധീനിക്കുന്നുവെന്ന് ആധുനികശാസ്ത്രം വിവരിക്കുന്നു. 

3. രോഗമുണ്ടെന്ന ചിന്തയും രോഗമുണ്ടാകുമെന്ന ഭയവും ശരീരത്തേയും മനസ്സിനേയും കടന്നാക്രമിച്ച് ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നതിനാല്‍, താന്‍ ആരോഗ്യവാനാണെന്ന ചിന്ത അഥവാ രോഗം ഉടനെ മാറുമെന്ന ചിന്ത നിരന്തരം മനസ്സില്‍ നിറയണം. 

4. എന്റെ ശരീരവും മനസ്സും എന്റെ നിയന്ത്രണത്തിലാണെന്നും അതെപ്പോഴും ചൈതന്യവത്താണന്നും മനസ്സിനെ അറിയിക്കണം. ഏത് പ്രശ്‌നത്തേയും  അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റം വേണമെന്ന് നിര്‍ദ്ദേശിക്കുന്ന മനസ്സുണ്ടാകണം.

5. ജീവിതത്തോട് തത്വശാസ്ത്രപരമായ ഒരു സമീപനം കൂടി ഉണ്ടാകുന്നത്, അത്യാഗ്രഹം, അമിതാവേശം, ഭയം, ദേഷ്യം, എന്നിവ കുറച്ചു കൊണ്ടുവരാന്‍ ഏറെ സഹായകമായിരിക്കും. 

6. ദുഷിച്ച വികാര വിചാരങ്ങള്‍, മനസ്സില്‍ നിറച്ചു വെക്കാതിരിക്കുവാന്‍  ശ്രമിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വാശി, പക, ദുരഭിമാനം, അഹംഭാവം ഇവയാണ് പലപ്പോഴും മനസ്സിലിരുന്ന് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത്. അത് കളഞ്ഞ് മനസ്സിനെ ശുദ്ധീകരിക്കണം. 

7. മാനസിക വിഷമം, തളര്‍ച്ച എന്നിവ തോന്നുമ്പോള്‍ മനസ്സിന് ആരോഗ്യം പകരുന്ന സംഗീതം, മന്ത്രങ്ങള്‍ ഇവ ആലപിക്കുകയോ കേള്‍ക്കുകയോ ചെയ്യാം. ഒന്നോ രണ്ടോ പ്രിയ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്നത് മാനസിക സംഘര്‍ഷം കുറയ്ക്കും. 

8. ശാരീരിക ക്ഷീണം കൂടുതലാണെങ്കില്‍ ലഭ്യമായ സ്ഥലത്ത് 5-10 മിനിറ്റിരുന്ന് സാവധാനത്തില്‍ ദീര്‍ഘശ്വാസം വിടുക. മനസ്സിനോട് ചൈതന്യവത്താകുവാന്‍ നിര്‍ദ്ദേശിക്കുക. 

9. ഹിതാഹാരവും മിതായാസവുമാണ് രണ്ട് അശ്വനി ദേവന്മാര്‍ എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഇവയോട് അല്‍പം ആത്മീയചൈതന്യം ചേരുന്നത് ഗുണകരമാകും. 

10. നല്ല ചിന്ത, മറ്റുള്ളവരെ സഹായിക്കുക, നല്ലകര്‍മ്മം, നല്ല പന്ഥാവ്, നല്ല വാക്ക്, ഇപ്രകാരമുള്ളതെല്ലാം ശരീരാവയവങ്ങളില്‍ മനസ്സിന്റെ പ്രതിഫലനമാണ്. ഈ പ്രതിഫലനം ശരീരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.