പാർട്ടി നേതാവ് കായലിൽ ചാടിയതിനു പിന്നിൽ സിപിഎമ്മിലെ ദളിത് പീഡനം, ഗ്രൂപ്പ് വേട്ട

Thursday 14 June 2018 3:20 am IST

കൊച്ചി: പട്ടികജാതിക്കാരനായ സിപിഎം നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി യ സംഭവം സിപിഎം നേതൃത്വെത്ത വെട്ടിലാക്കി. കൊടിയ പീഡനവും അവഹേളനവും സഹിക്ക വയ്യാതെ, പാര്‍ട്ടിയിലെ ഗ്രൂപ്പ് വേട്ടയില്‍ മനംനൊന്താണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. കൊച്ചി അഴിമുഖത്ത് ബോട്ടില്‍നിന്ന് ചാടിയ കൃഷ്ണനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

പട്ടികജാതിക്കാരനായ തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടിലെ യാത്രക്കാരന് കൈമാറിയശേഷമാണ് ചാടിയത്. സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി കൃഷ്ണനെക്കൊണ്ട് പലതെറ്റുകളും ചെയ്യിപ്പിച്ചതായും കത്തില്‍ സൂചനയുണ്ട്. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഏതാനും മാസം മുന്‍പ് നടന്ന അവിശ്വാസപ്രമേയത്തെ തുടര്‍ന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. അവിശ്വാസപ്രമേയത്തിന് പിന്നില്‍ സിപിഎം നേതൃത്വമായിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

റെയില്‍വേ മെയില്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ച ശേഷമാണ് കൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. 2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന് പ്രസിഡന്റു സ്ഥാനം ലഭിച്ചത്. രാഷ്ട്രീയത്തിന് അതീതമായി സര്‍വ്വസമ്മതനായ അദ്ദേഹം കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു. എന്നാല്‍ വിഎസ് പക്ഷം ക്ഷയിച്ചതോടെ കൂടെ നിന്നവര്‍ സിപിഐയിലേക്ക് ചേേക്കറി. ഇതോടെ കൃഷ്ണന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിണറായി പക്ഷത്തിന്റെ പിടിയിലായി, ഇതോടെ കൃഷ്ണനെ പാര്‍ട്ടി പരിപാടികളില്‍നിന്ന് പൂര്‍ണ്ണമായും തഴഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനെ തുടര്‍ന്ന് കൃഷ്ണനെ മുന്‍നിര്‍ത്തിയാണ് സിപിഎം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൃഷ്ണന്റെ ആത്മഹത്യയില്‍ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ രക്തസാക്ഷിയാണ് കൃഷ്ണനെന്ന് പഞ്ചായത്ത് അംഗം ടി.വി. ബിജു പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃഷ്ണന്റെ ബന്ധുക്കളും പാര്‍ട്ടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ കടുത്ത മാനസിക പീഡനമാണ് കൃഷ്ണന്‍ നേരിട്ടതെന്ന് അടുത്ത ബന്ധു രേണു പറഞ്ഞു. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത്, രേണു തുടര്‍ന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.