കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി വെള്ളിയാഴ്ച പിടികൂടി. ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ തൃശൂര്‍ മാള സ്വദേശി വിഷ്ണുവിന്റെ ബാഗേജില്‍ നിന്നാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന വിദേശ കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്.
നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിക്കുന്നത് പതിവായതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: