ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

Thursday 14 June 2018 11:17 am IST
പറവൂരില്‍ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ഷാ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

കൊല്ലം : പറവൂരില്‍ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന്  കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ഷാ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘവുമായി ബന്ധമുള്ള ഇവര്‍ വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതി. മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ചൊവാഴ്ച്ച രാത്രി പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.ശ്രീനാരായണ ക്ഷേത്ത്രിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയത്. തൃക്കപുരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം.

കവര്‍ച്ച നടന്ന രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. മൂന്നുദിവസമായി തൃക്കപുരം ക്ഷേത്രത്തില്‍ അപരിചിതനായ ഒരാള്‍ എത്താറുണ്ടായിരുന്നു. കാണിക്കവഞ്ചിയിലെ ചില്ലറകള്‍ തൂക്കി എടുത്തുകൊള്ളാമെന്നും ഇയാള്‍ ശാന്തിയോട് പറഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. 

ക്ഷേത്രത്തിലെ കുത്തുവിളക്കും കുത്തിത്തുറക്കാനായി മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് മണം പിടിച്ച് പോലീസ് നായ സമീപത്തെ മെഡിക്കല്‍ ഷോപ്പുവരെ പോയിട്ടുണ്ട്. കൈതാരം തെക്കേക്കര ടോംഫ്രാന്‍സിന്റെ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി. ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. ടോംഫ്രാന്‍സിസും കുടുംബവും ദുബായിലാണ്. 

റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായര്‍, ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.