അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ലീലാമേനോന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി

Thursday 14 June 2018 12:06 pm IST
മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി 'ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരം' ഏര്‍പ്പെടുത്തുന്നു. 25,000 രൂപയും ഫലകവും കീര്‍ത്തിമുദ്രയും സമ്മാനിക്കും.

കൊച്ചി: മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി 'ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരം' ഏര്‍പ്പെടുത്തുന്നു. 25,000 രൂപയും ഫലകവും കീര്‍ത്തിമുദ്രയും സമ്മാനിക്കും. ദൃശ്യ- അച്ചടി രംഗത്തെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് 10000 രൂപയും കീര്‍ത്തിമുദ്രയും സമ്മാനിക്കും. 

പ്രത്യേക ജൂറി നിര്‍ദ്ദേശിക്കുന്നവര്‍ക്ക്, ഡിസംബര്‍ ആദ്യവാരം നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.