നീരവ് ബ്രസല്‍സിലേക്ക് കടന്നു

Thursday 14 June 2018 12:12 pm IST
ഇന്ത്യയില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി അഭയം തേടി യുകെയിലേക്ക് മുങ്ങിയ വിവാദ ബിസിനസുകാരന്‍ നീരവ് മോദി യുകെയില്‍ നിന്നും ബെല്‍ജീയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. നീരവ് ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനിടെ തുടര്‍ന്നാണ് സിങ്കപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് നീരവ് ബ്രസല്‍സിലേക്ക് കടന്നത്.

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി അഭയം തേടി യുകെയിലേക്ക് മുങ്ങിയ വിവാദ ബിസിനസുകാരന്‍ നീരവ് മോദി യുകെയില്‍ നിന്നും ബെല്‍ജീയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. നീരവ് ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനിടെ തുടര്‍ന്നാണ് സിങ്കപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് നീരവ് ബ്രസല്‍സിലേക്ക് കടന്നത്. 

അതേസമയം, നീരവ് മോദി സിങ്കപ്പൂര്‍ പാസ്പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. നീരവ് മോദിക്കെതിരെയും ബന്ധു നിഷാലിനെയും അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇന്റര്‍പോള്‍ നീക്കം. ചൊവ്വാഴ്ച മുബൈ പ്രത്യേക കോടതി നീരവ് മോദിക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. മുംബൈയിലെ ഒരു പ്രത്യേക കോടതി മോദിക്കും കുടുംബത്തിനുമെതിരെ ചൊവ്വാഴ്ച ഒരു ജാമ്യരഹിത വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.