അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Thursday 14 June 2018 2:14 pm IST
അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലായുഗ അവശിഷ്ടങ്ങള്‍ ഒഡീഷയില്‍ നിന്ന് കണ്ടെത്തി.പ്രാചി നദീതീരത്തു നിന്നാണ് നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ ള്‍ കണ്ടെത്തിയത്.ഭുവനേശ്വര്‍ മേഖലയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ വിഭാഗ തലവന്‍ ഡിബി ഗര്‍നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം .

ഭുവനേശ്വര്‍:  അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലായുഗ അവശിഷ്ടങ്ങള്‍ ഒഡീഷയില്‍ നിന്ന് കണ്ടെത്തി.പ്രാചി നദീതീരത്തു നിന്നാണ് നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ ള്‍ കണ്ടെത്തിയത്.ഭുവനേശ്വര്‍ മേഖലയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ വിഭാഗ തലവന്‍ ഡിബി ഗര്‍നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം .

കട്ടക്ക് ജില്ലയിലെ താന്‍ല,പ്രാചി നദീ തടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഗവേഷണം.4,000,5,000 വര്‍ഷങ്ങള്‍ക്കിടയിലുള്ള പുരാതന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ് നദീതീരത്ത് നിന്നും കണ്ടെത്തിയത്.പ്രാചീ നദീ തീരത്ത് പുരാതന കാലഘട്ടത്തില്‍ ജനവാസ മുണ്ടായിരുന്നതിന്റെ തെളിവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഗര്‍നായിക്ക് പറഞ്ഞു.

ഇതിനു മുമ്പ് ഒറീസയിലെ ഗൊലബായ് സാസാന്‍, ബാങ്-ഹരിരാജ്പൂര്‍, തലാഗര്‍, സുബാരായി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണത്തിലും ഇത്തരത്തില്‍ പ്രാചീന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.