നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങി

Thursday 14 June 2018 2:53 pm IST

തിരുവനന്തപുരം: നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങി. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ഡാമിലെ ആയക്കെട്ട് പ്രദേശത്ത് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

നെയ്യാര്‍ തീരത്ത് വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമേ മുന്‍‌പുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ചെറും വലുതുമായ ഒട്ടേറെ കോണ്‍‌ക്രീറ്റ് സൌധങ്ങളാണ് നെയ്യാര്‍ തീരത്തും തീരത്തോട് അടുത്തുള്ള സ്ഥലത്തുമായി പണിതിട്ടുള്ളത്. 

കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് മംഗലം അണക്കെട്ട്, കോഴിക്കോട് കക്കയം അണക്കെട്ട് എന്നിവയും ഏത് നിമിഷവും തുറക്കും. വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.