ഉരുള്‍പൊട്ടലിന് ആഘാതം കൂട്ടിയത് അനധികൃതമായി നിര്‍മ്മിച്ച തടയണ

Thursday 14 June 2018 3:26 pm IST

കോഴിക്കോട്: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതം കൂട്ടിയത മലയ്ക്ക് മുകളില്‍ കെട്ടിയ തടയണ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തടയണ നിര്‍മിച്ചിരുന്നത്. സ്ഥലത്ത് നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് പ്രദേശത്തുണ്ടായത്. നാല് പേര്‍ മരിച്ചു. പന്ത്രണ്ടോളം പേരെ കാണാതായി. മരിച്ചവരില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഇരുവീടുകളും ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നു. ഹസന്റെ കുടുംബത്തില ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്. അബ്ദുള്‍റഹ്മാന്റെ കുടുംബത്തിലെ നാലെ പേരെ കാണാതായി. 

കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്‍റെ മക്കളായ ദില്‍ന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.  മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി.  കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.  പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച കോഴിക്കോടെത്തും. താമരശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായത്. പുല്ലൂരാംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.