കശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍; ശക്തമായി എതിര്‍ത്ത് ഇന്ത്യ

Thursday 14 June 2018 4:09 pm IST
കശ്മീരില്‍ മനുഷ്യാവകാശലംഘനമെന്ന് ഐക്യരാഷ്ട്ര സഭയുടെ ആദ്യ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ നിയന്ത്രിതവും പാക് നിയ്രന്തിതവുമായ കശ്മീരില്‍ മനുഷ്യാവകാശലംഘനമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്: കശ്മീരില്‍ മനുഷ്യാവകാശലംഘനമെന്ന്  ഐക്യരാഷ്ട്ര സഭയുടെ ആദ്യ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.  ഇന്ത്യന്‍ നിയന്ത്രിതവും പാക് നിയ്രന്തിതവുമായ കശ്മീരില്‍ മനുഷ്യാവകാശലംഘനമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിനെ ഇന്ത്യ അതിശക്തമായി എതിര്‍ത്തു. റിപ്പോര്‍ട്ട് തള്ളിയ ഇന്ത്യ അത് തെറ്റാണെന്നും വിവാദമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയുള്ളതാണെന്നും തുറന്നടിച്ചു. ഗൂഡലക്ഷ്യങ്ങളോടെ തെറ്റായ വിവരങ്ങള്‍ വച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.  പഴയതും ഇപ്പോള്‍ നടക്കുന്നതുമായ മനുഷ്യാവകാശ ലംഘനം അന്വേഷിക്കണം. മനുഷ്യാവകാശ ലംഘനം മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. 

എതിരഭിപ്രായം അടിച്ചമര്‍ത്താനും സാമൂഹ്യപ്രവര്‍ത്തകരെ വേട്ടയാടാനുമാണ് പാക്കിസ്ഥാന്‍  പിഒകെയില്‍ ഭീകര വിരുദ്ധ നിയമം ഉപയോഗിക്കുന്നത്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.