ഉത്തരകാശിയില്‍ ഭൂചലനം

Thursday 14 June 2018 4:57 pm IST
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഇന്നലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഇന്നലെ നേരിയ തോതില്‍  ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

രാവിലെ 6.12 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ വിക്രംസിങ് അറിയിച്ചു. ഉത്തരാഖണ്ഡിലെ കുന്നുകളില്‍ ഇത്തരം ചെറിയ ഭൂചലനങ്ങള്‍ പതിവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.