കൈത

Friday 15 June 2018 1:05 am IST

Pandanus odortissimus 

തമിഴ്- പൂക്കൈതൈ

സംസ്‌കൃതം- കേതകി, ധൂളിപുഷ്പ

എവിടെക്കാണാം- ഇന്ത്യയില്‍ ഉടനീളം 

പുനരുത്പാദനം- വിത്തില്‍നിന്ന്

 

1.കൈതയുടെ ഇല ഇടിച്ച് പിഴിഞ്ഞ നീരു കൊണ്ട് ഒരു ദിവസം നാല്‍പത് മിനിറ്റ് ധാര കോരിയാല്‍ തീപ്പൊള്ളലേറ്റത് ഭേദമാകും.

2. കൈതയുടെ കൂമ്പ്, വരട്ട് മഞ്ഞള്‍ (ഉണക്ക മഞ്ഞള്‍), ഇല്ലത്തങ്കരി, ഇവ ഓരോന്നും 75 ഗ്രാം വീതം വെണ്ണ പോലെ അരച്ച്, കൈതക്കൂമ്പ് ഇടിച്ച് പിഴിഞ്ഞുണ്ടാക്കിയ നാല് ലിറ്റര്‍ നീരില്‍ കലക്കി, 1 ലിറ്റര്‍ കാരെള്ളിന്റെ എണ്ണ ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി അരച്ച് തേച്ചാല്‍ എല്ലാ തരത്തിലുള്ള വ്രണങ്ങളും കരിയും. 

4.കൈതയുടെ ഇല വാട്ടിപ്പിഴിഞ്ഞ നീര് ചെറു ചൂടോടെ രണ്ട് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന പൂര്‍ണ്ണമായി ഭേദമാകും. 

3. കൈതയുടെ തൂങ്ങിക്കിടക്കുന്ന വേര്, ആനക്കുറുന്തോട്ടി വേര്, കുറുന്തോട്ടി വേര് ഇവ ഓരോന്നും ഒന്നര കിലോ വീതം ഇടിച്ച് പിഴിഞ്ഞ് 4 ലിറ്റര്‍ നീര് എടുത്ത് അതില്‍ 1 ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത് മെഴുക് പാകത്തില്‍ കാച്ചി തേച്ചാല്‍ അസ്ഥികതവാതം, മജ്ജാകതവാതം, ഞരമ്പ്‌വലി, സന്ധിവേദന ഇവ മാറും 

4. കൈതയുടെ കൂമ്പ് 250 ഗ്രാം വെണ്ണപോലെ അരച്ച് കൈതവേര് ഇടിച്ച്പ്പിഴിഞ്ഞ 4 ലിറ്റര്‍ നീരില്‍ കലക്കി, 1 ലിറ്റര്‍ നറുനെയ്യ് ചേര്‍ത്ത് അരക്ക് മധ്യേപാകത്തില്‍ കാച്ചി അരിച്ച് 100 മില്ലി നെയ്യും അരസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും മുപ്പത് ദിവസം സേവിച്ചാല്‍ എല്ലാവിധ മൂത്ര തടസ്സവും മാറിക്കിട്ടും.

5. കൈതവേര് ഇടിച്ച് പിഴിഞ്ഞ നീര് നാല് ലിറ്ററില്‍ ചെഞ്ചെല്ല്യം, ദേവതാരം, കുറുന്തോട്ടി വേര്, അമുക്കുരം ഇവ ഓരോന്നും 50 ഗ്രാം വീതം പൊടിച്ച് വെണ്ണ പോലെ അരച്ച് ഒരുലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് അരക്ക് മധ്യേ പാകത്തില്‍ വാട്ടിത്തേച്ചാല്‍ വാതരക്തം ശമിക്കും.( വാതരക്തം എന്നാല്‍ കാല്‍മുട്ടിന് കീഴെ ചൊറിഞ്ഞ് തടിച്ച് നീര് വെച്ച് കുത്തി നോവോട് കൂടി അനുഭവപ്പെടുന്ന രോഗം.)

6. കൈതവേര് ഇടിച്ച് പിഴിഞ്ഞ നീര് നാല് ലിറ്റര്‍, അരിക്കാടി നാല് ലിറ്റര്‍, തൈര് നാല് ലിറ്റര്‍. ഇതില്‍ മണ്‍ചട്ടിപ്പൊടി, പൊന്‍മെഴുക്, നന്നാരിക്കിഴങ്ങ്, ഇവ ഓരോന്നും 150 ഗ്രാം വീതം വെണ്ണ പോലെ അരച്ച് കലക്കി 1 ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് മെഴുക് പാകത്തില്‍ കാച്ചി അരച്ച് തേച്ചാല്‍ മുട്ടോളം കറുത്ത നീരോട് കൂടിയ വാതരക്തവും അസ്ഥികഴപ്പും മാറിക്കിട്ടും. 

7. കൈതയോല വാട്ടി, കീറി ഉണങ്ങി, നെയ്ത് ഉണ്ടാക്കുന്ന പായയില്‍ കിടന്നാല്‍ മസില്‍ കയറ്റം ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.