ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ ‘ശ്രീരുദ്രം’ പ്രത്യേക പതിപ്പ് അക്കരെ കൊട്ടിയൂര്‍ സന്നിധിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
സപ്ലിമെന്റിന്റെ ആദ്യപ്രതി ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന് കൊട്ടിയൂര്‍ ദേവസ്വം ചെയര്മാന് തിട്ടയില്‍ ബാലനായര്ക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.വി.രാജന്, ജന്മഭൂമി ഡവലപ്മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍, ജന്മഭൂമി ഇരിട്ടി ലേഖകന്‍ സതീശന് മാവില എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: