കായലില്‍ ചാടിയ സിപിഎം നേതാവിനെ കണ്ടെത്തിയില്ല

Friday 15 June 2018 1:28 am IST

കൊച്ചി: സിപിഎം നേതൃത്വത്തിന്റെ  പീഡനത്തിലും അവഹേളനത്തിലും മനംനൊന്ത് കായലില്‍ ചാടിയ മുതിര്‍ന്ന സിപിഎം നേതാവ് വി. കെ. കൃഷ്ണനായുള്ള തിരച്ചില്‍ ഇന്നലെയും വിഫലമായി. 

 ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചില്‍  രാത്രി വൈകിയും തുടര്‍ന്നു. വൈപ്പിന്‍-ഫോര്‍ട്ടകൊച്ചി ഫെറിയില്‍നിന്നും ചൊവ്വാഴ്ച രാത്രിയാണ് കൃഷ്ണന്‍, ബോട്ടില്‍ നിന്നും കായലിലേക്ക് എടുത്ത് ചാടിയത്. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ വിഫലമാവുകയായിരുന്നു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. 

എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയംഗമായ കൃഷ്ണന്‍ തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി എഴുതിയ ആത്മഹത്യാക്കുറിപ്പ് ബോട്ടിലെ യാത്രക്കാരന് കൈമാറിയ ശേഷമാണ് കായലില്‍ ചാടിയത്. 

സ്ഥാനനഷ്ടമല്ല കാരണമെന്നും തന്നെ പുകച്ചു പുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ സിപിഎം ലോക്കല്‍ കമ്മറ്റിയെന്നും കത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.