കടപ്പാറയിലും കല്ലടിക്കോടും ഉരുള്‍പൊട്ടല്‍

Friday 15 June 2018 1:31 am IST
കടപ്പാറയില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി രണ്ടുതവണ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലില്‍ കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. റബ്ബര്‍, കുരുമുളക്, കമുക്, കശുമാവ്, തുടങ്ങിയ കൃഷികള്‍ക്കാണ് നാശം സംഭവിച്ചത്.

വടക്കഞ്ചേരി: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ പാലക്കാട് കല്ലടിക്കോട് മംഗലംഡാം മലയോര മേഖലയില്‍  ഉരുള്‍പൊട്ടല്‍ . പാലക്കയം ഭാഗത്തെ ഉരുള്‍പൊട്ടലില്‍ രണ്ടുവീടുകള്‍ പൂര്‍ണ്ണമായും മൂന്നുവീടുകള്‍ ഭാഗികമായും തകര്‍ന്നു.  

കടപ്പാറയില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി രണ്ടുതവണ ഉരുള്‍പൊട്ടി.  മലവെള്ളപ്പാച്ചിലില്‍ കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. റബ്ബര്‍, കുരുമുളക്, കമുക്, കശുമാവ്, തുടങ്ങിയ കൃഷികള്‍ക്കാണ് നാശം സംഭവിച്ചത്. ഇരുനൂറോളം തേക്ക് മരങ്ങളും ഒലിച്ചുപോയിട്ടുണ്ട്.  കടപ്പാറ ചാന്ത് മുഹമ്മദ്, പോത്തന്‍തോട് മര്‍ത്താങ്കല്‍ ഷാജി, കല്ല് വെട്ടാംകുഴി ജോസ് കുട്ടി, നരിപ്പാറ ജോസ്, കല്ലംപ്ലാക്കല്‍ ജോസ് എന്നിവരുടെ കൃഷിയാണ് നശിച്ചത്. 

വലിയ പാറ കല്ലുകള്‍ ഉരുണ്ടുവീണെങ്കിലും ജനവാസമല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. തുടര്‍ ഉരുപൊട്ടലുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.