ന്യൂദല്‍ഹി: റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ ഭീകരര്‍ വെടിവെച്ചു കൊന്നു. ശ്രീനഗര്‍ നഗരമധ്യത്തിലെ പ്രസ് എന്‍ക്ലേവിന് സമീപത്തുള്ള പത്രഓഫീസില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതരായ നാലംഗ സംഘത്തിന്റെ ആക്രമണത്തിലാണ് ബുഖാരി വെടിയേറ്റ് മരിച്ചത്.
2000ല്‍ ബുഖാരിക്ക് നേരേ നടന്ന ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച സുരക്ഷാ സൈനികനും ബുഖാരിയുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: