പി. പരമേശ്വരന് കോഴിക്കോടിന്റെ ആദരം ഇന്ന്

Friday 15 June 2018 1:44 am IST

കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പദ്മവിഭൂഷണ്‍ പി. പരമേശ്വരനെ കോഴിക്കോട് പൗരാവലി ഇന്ന് ആദരിക്കും. വൈകിട്ട് അഞ്ചിന് ശ്രീനാരായണ സെന്റിനറി ഹാളില്‍  സമാദരണ സദസ്സ് മുന്‍ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി ഉദ്ഘാടനം ചെയ്യും. മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ചിദാനന്ദപുരി പി. പരമേശ്വരനെ ആദരിക്കും. ഡോ. എം.ജി.എസ്. നാരായണന്‍, ആര്‍. സഞ്ജയന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.വി. ചന്ദ്രന്‍, എം.കെ. രാഘവന്‍ എംപി എന്നിവര്‍ സംസാരിക്കും. 

രാവിലെ 9.30ന് ശ്രീകണ്‌ഠേശ്വരം ചൈതന്യഹാളില്‍ ദേശീയ സെമിനാര്‍ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാഞ്ചജന്യ മുന്‍ എഡിറ്റര്‍ തരുണ്‍ വിജയ്, ഡോ. പി. സുബ്ബണ്ണഭട്ട്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രന്‍, ഡോ. ബി.എസ്. ഹരിശങ്കര്‍, ഡോ. എം.പി. അജിത്കുമാര്‍, പ്രൊഫ. കെ.പി. സോമരാജന്‍, ഡോ. എന്‍.ആര്‍. മധു, പ്രൊഫ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.