ശബരിമല നട തുറന്നു ദേവപ്രശ്‌നം ഇന്നുമുതല്‍

Friday 15 June 2018 1:45 am IST

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കും ദേവപ്രശ്‌ന ചടങ്ങുകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു.  ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് വിളക്ക് തെളിയിച്ചു.

ഇന്നലെ പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ദേവപ്രശ്‌നം ഇന്നു മുതല്‍ 17 വരെ നടക്കും. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌ന ചടങ്ങുകള്‍ നടക്കുക.  മാസപൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.