സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഏഷ്യന്‍ ശക്തികളായി ഇറാന് ലോകകപ്പില്‍ കരുത്തുകാട്ടാന്‍ ഇറങ്ങുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അവര്‍ വെള്ളിയാഴ്ച മൊറോക്കോയെ നേരിടും. രാത്രി 8.30 നാണ് മത്സരം.
ഇത് അഞ്ചാം തവണയാണ് ഇറാന് ലോകകപ്പിനെത്തുന്നത്. എന്നാല്‍ അഞ്ചുതവണയും ഗ്രൂപ്പ് ഘട്ടത്തിന് അപ്പുറം കടക്കാന്‍ അവര്ക്ക്് കഴിഞ്ഞിട്ടില്ല. ഇത്തവണ ആദ്യ റൗണ്ട് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പക്ഷെ ശക്തരായ സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് അടുത്ത റൗണ്ടിലെത്താന്‍ അവര്ക്ക്് കഴിയുമോയെന്ന് കണ്ടറിയണം. സസ്്പെന്‍ഷനിലായ സയ്യീദ് എസാറ്റോലാഹിയെ കൂടാതെയാണ് ഇറാന് ഇറങ്ങുന്നത്. മെഹ്ദി ടറിമിസ്, അസഖന് എന്നിവരും പരിക്കിന്റെ പിടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: