കായലില്‍ ചാടിയ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

Friday 15 June 2018 10:14 am IST
പാര്‍ട്ടി പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ കായലില്‍ ചാടിയ എളംകുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ കൃഷ്ണന്റെ(74) മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി ശരീരം തിരിച്ചറിഞ്ഞു.

കൊച്ചി: പാര്‍ട്ടി പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ കായലില്‍ ചാടിയ എളംകുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ കൃഷ്ണന്റെ(74) മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി ശരീരം തിരിച്ചറിഞ്ഞു.

പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുയര്‍ത്തി ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. മരണത്തിന് ഉത്തരവാദി സിപിഎം എളംകുന്നപ്പുഴ ലോക്കല്‍ കമ്മറ്റി ആണെന്നാണ് കുറിപ്പിലുള്ളത്.

മെയ് 31നാണ് ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്ര ബോട്ടില്‍ നിന്നും യാത്രക്കാര്‍ നോക്കിനില്‍ക്കെ കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. ഏതാനും മാസം മുമ്പ് അവിശ്വാസത്തിലൂടെ കൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.