മുന്‍ കുവൈത്ത് അംബാസിഡര്‍ ബി.മോഹന ചന്ദ്രന്‍ നായര്‍ അന്തരിച്ചു

Friday 15 June 2018 11:43 am IST
കുവൈത്ത് മുന്‍ അംബാസിഡറും നോവലിസ്റ്റുമായ ബി.മോഹന ചന്ദ്രന്‍ നായര്‍ (77) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.

തിരുവനന്തപുരം: കുവൈത്ത് മുന്‍ അംബാസിഡറും നോവലിസ്റ്റുമായ ബി.മോഹന ചന്ദ്രന്‍ നായര്‍ (77) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മൊസാംബിക്, ജമൈക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു. സംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍.

അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചു. 2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി.

സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍. ഭാര്യ: ലളിത(കോഴിക്കോട്), മക്കള്‍: മാധവി, ലക്ഷ്മി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.