കേരള ചരിത്രം എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റിനിര്‍ത്താനാവില്ല - മിസോറാം ഗവര്‍ണര്‍

Friday 15 June 2018 7:12 pm IST

കോഴിക്കോട്: പരമേശ്വര്‍ജിയുമായി വാക്കുകള്‍ക്ക് അതീതമായ ഹൃദയ ബന്ധമാണുള്ളതെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൊതു ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചരിത്രം എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ കോഴിക്കോട് പൗരാവലി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം.

നിലയ്ക്കല്‍ സമരത്തിന്റെ ജീവനാഡി പരമേശ്വര്‍ജിയായിരുന്നു. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ടുള്ള പോരാട്ടമാണ് നിലയ്ക്കലില്‍ നടന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വൈജ്ഞാനിക ഭൌതികശക്തി പരമേശ്വര്‍ജിയായിരുന്നു. ഓരോ ചര്‍ച്ചകളിലും തീരുമാനങ്ങള്‍ എടുത്തിരുന്നതും നിഷ്‌കര്‍ഷ്ച്ചിരുന്നതും പരമേശ്വര്‍ജിയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ അതേപടി സ്വാധീനിച്ചതുകൊണ്ടാവണം ശ്രീനാരായണഗുരു നവേത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 

മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങളുടെ നേര്‍ക്കാഴ്ചയാണ് പരമേശ്വര്‍ജിയുടെ ജീവിതമെന്നും മിസോറാം ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.