മല്യ 1.8 കോടി രൂപ കോടതി ചെലവ്​ നല്‍കണമെന്ന്​ യു.കെ ഹൈക്കോടതി

Saturday 16 June 2018 10:25 am IST

ലണ്ടന്‍: കോടിക്കണക്കിന് രൂപ വായ്​പ എടുത്ത് രാജ്യം വിട്ട​ വിജയ്​ മല്യ എസ്​.ബി.ഐ  അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക്​ 1.8 കോടി രൂപ നല്‍കണമെന്ന്​ യു.കെ ഹൈക്കോടതിയു​ടെ ഉത്തരവ്​. വായ്​പ എടുത്ത തുക തിരിച്ചു പിടിക്കാനായി ബാങ്കുകള്‍ നടത്തുന്ന നിയമപോരാട്ടത്തി​​ൻ്റെ ചെലവിലേക്കായാണ്​ തുക നല്‍കേണ്ടത്​.

ഇൗ തുക ആദ്യ ഗഡുവാണ്​. ബാക്കി തുക​ തീരുമാനിക്കേണ്ടതുണ്ട്​. തുക തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ പുനഃപരി​ശോധന ഉണ്ടായിരിക്കുകയില്ല.  മല്യയുടെ ലോകത്താകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള യു.കെയിലെ ഇന്ത്യയുടെ ഡെബ്​റ്റ്​ റിക്കവറി ട്രൈബ്യൂണലി​​ൻ്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മല്യ നല്‍കിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. 

ലോകമാകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള അപേക്ഷയുടെ ഫീസ്​ മല്യ വഹിക്കണമെന്നും യു.കെ കോടതി ഉത്തരവിട്ടിരുന്നു. കോടതി ചെലവ്​ വഹിക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണ്​ മല്യ. കേസില്‍ വെസ്​റ്റ്​ മിനിസ്​റ്റര്‍ മജിസ്​ട്രേറ്റ്​ കോടതി ജൂലൈ 31ന്​ വാദം കേള്‍ക്കുന്നുണ്ട്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.