വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു

Saturday 16 June 2018 11:06 am IST

വാല്‍പ്പാറ: തമിഴനാട് വാല്‍പ്പാറയില്‍ യുവതിയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയെ ആണ് പുലി കടിച്ചുകൊന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളും മൃതദേഹത്തിലുണ്ട്. കഴുത്തില്‍ പിടികൂടിയതിനാല്‍ നിലവിളിക്കാന്‍ കഴിയാഞ്ഞത് മൂലം ഇരുപത് മീറ്റര്‍ അകലത്തിലുള്ളവര്‍ക്ക് അപകടത്തെ കുറിച്ച്‌ അറിയാന്‍ കഴിഞ്ഞില്ലെന്നാണു നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.