ഒരു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Saturday 16 June 2018 11:26 am IST

പൂനെ: പൂനെയില്‍ ഒരു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ മാല്‍ഹാരി ബന്‍സോഡിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. തെരുവില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ മാല്‍ഹാരി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡനത്തിനുശേഷം ഇയാള്‍ കുട്ടിയുടെ തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്.

രാത്രിയില്‍ സമീപം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സമീപത്ത് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.