പാരീസ്: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഈഫല്‍ ടവറിനു ചുറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്. മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി അധികൃതര്‍ അറിയിച്ചു. 40.1 ദശലക്ഷം ഡോളറാണ് ഇതിന്റെ ചിലവ്. 2016 ജൂണില്‍ സ്ഥാപിച്ച താത്കാലിക പ്രതിരോധ മതിലിന്റെ സ്ഥാനത്താണ് പുതിയ കവചം ഒരുക്കുന്നത്.
വാഹനങ്ങളോ സന്ദര്‍ശകരോ പരിശോധന കൂടാതെ ഇനി ഈ മേഖലയ്ക്കുള്ളില്‍ കടക്കാനാകില്ല. പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ മതിലെന്ന് എസ്ഇടിഇ പ്രസിഡന്റ് ബെര്‍നാര്‍ഡ് ഗൗഡിലെരേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: