പോലീസിലെ ദാസ്യപ്പണി : മുഖ്യമന്ത്രി സഭയില്‍ നടത്തിയത് കള്ളപ്രസ്താവന

Saturday 16 June 2018 12:40 pm IST

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യപ്പണി നിയമസഭയില്‍ തെറ്റായ മറുപടി നല്‍കി മുഖ്യമന്ത്രി. ക്യാമ്പ് ഫോളോവര്‍മാരെ വീട്ടുജോലിക്ക് നിര്‍ത്താറില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തയിലൂടെ വ്യക്തമാകുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിൽ വീട്ടുപണിക്കായി ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിക്കില്ലെന്ന് കഴിഞ്ഞ മാർച്ച് 21 നാണ് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വനിതാ ഫോളോവര്‍മാരടക്കം പീഡിപ്പിക്കപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കള്ളപ്രസ്താവന. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ക്യാമ്പ് ഫോളോവേഴ്സ് എന്നപേരിൽ ജോലിക്കെടുത്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വസതികളിൽ അടിമപണി ചെയ്യിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ഇവരെ കൊണ്ട് വീട്ടുപണികളും വസ്ത്രം അലക്കിപ്പിക്കുക മുതൽ മേസ്തരിപ്പണിയും വളർത്തുപട്ടിയെ കുളിപ്പിക്കുന്നത് വരെ ചെയ്യിക്കുന്നു എന്നവാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിപ്പിക്കുകയും പ്രതികരിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയും പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.