തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിനെതിരെ നടപടി എടുക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎല്‍എയുടെയും ഡ്രൈവറിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: